Uncategorized

പണികിട്ടി തൊപ്പി യൂട്യൂബ്  അക്കൗണ്ട് പൂട്ടിക്കെട്ടി ,മുൻകൂർ ജാമ്യവും തീരുമാനമായി

13 Jul 2026, 09:28 AM

തൊപ്പി എന്ന യൂട്ട്ബർ നിഹാദീന്റെ യൂട്യൂബ് അക്കൗണ്ട് റിമൂവ് ചെയ്ത് യൂട്യൂബ്.കൂട്ടുകാരുടെ നഗ്നദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രദർശിപ്പിച്ചു എന്ന കേസിൽ പോലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് യുട്യൂബ് അക്കൗണ്ട് നീക്കം ചെയ്തത്.

ഗൗരവ സ്വഭാവത്തിലുള്ള കുറ്റങ്ങളായതിനാൽ മുൻകൂർ ജ്യാമത്തിനെ എതിർത്ത് പോലീസ്.ഗുരുതരമായ ആരോപണങ്ങളാണ് തൊപ്പിക്കെതിരെയുള്ളത്. ലഹരി ഇടപാട് കൂട്ടുകാരുടെ നഗ്നവിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു.ഇതിനെ തുടർന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഇടപെടലിനെ തുടർന്നാണ്.പോലീസ് കേസിൽ ഇടപെട്ടത്.ഇതുകൂടാതെ ഒരു അഭിഭാഷകന്റെ പരാതി കൂടെ ഉണ്ട് അതിൽ ഗുരുതര ആരോപണങ്ങളാണ് തൊപ്പിക്ക് എതിരെ ഉള്ളത്.ഐടി ആക്ട് നു പുറമെ ബിഎൻസിലെ വിവിധ വകുപ്പുകളും ചേർത്തിട്ടുണ്ട്. ഇത് സംബന്ധിച്ച് പോലീസ് ഇതിലൊരു റിപ്പോർട്ട് യൂട്യൂബിന് നൽകുകയായിരുന്നു.അതിനെ തുടർന്നാണ് യൂട്യൂബ് അക്കൗണ്ട് നീക്കം ചെയ്തത്. കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ കഴിയുകയാണ്.മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും.പോലീസ് അതിനെതിരെ നീങ്ങുകയാണ്.ഗുരുതര കുറ്റകൃത്യങ്ങളാണ് ഇയാള് ചെയ്തിരിക്കുന്നത് ആയതിനാൽ മുൻകൂർ ജാമ്യം നൽകരുതെന്നാണ് പോലീസിന്റെ നിലപാട്.തനിക്കെതിരെ ഉയർന്നത് വ്യാജ പരാതികളാണ് എന്നാണ് തൊപ്പി എന്ന നിഹാദ് മുന്നോട്ട് വെക്കുന്നത്.എന്നാൽ ഇതിനെ അപ്പാടെ എതിർക്കുകയാണ് ആലുവ റൂറൽ പോലീസ്.

Tags: