മലപ്പുറത്തെ അധ്യാപകന്റെ ചൂരൽ ശിക്ഷ കേസെടുത്തു കേരള പോലീസ്

കഴിഞ്ഞദിവസം മലപ്പുറത്ത് ക്ലാസിൽ ശ്രദ്ധിക്കുന്നില്ല എന്ന് ആരോപിച്ച് അഞ്ചാം ക്ലാസുകാരിയായ വിദ്യാർത്ഥിനിയുടെ കയ്യിൽ ചൂരൽ കൊണ്ട് അടിച്ച അധ്യാപകനെതിരെ കേസ്.
വിദ്യാർത്ഥിനിക്ക് ഗുരുതരമായ പരിക്ക് ഉണ്ടായിരുന്നിട്ടും അത് മുഖവിലയ്ക്കെടുക്കാതെ യും കുട്ടിയെ ആശുപത്രിയിൽ എത്തിച്ചില്ല എന്നും കുടുംബം ആരോപിക്കുന്നു.
പനി ആയതുകൊണ്ട് കുറച്ചുദിവസം ലീവ് ആയിരുന്നു എന്നും അതുകൊണ്ട് നോട്ടുകൾ എഴുതാൻ കഴിഞ്ഞില്ലായിരുന്നു എന്നും കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.
കയ്യിൽ ചെറുതായിട്ട് നീര് ഉണ്ടെന്നും പറഞ്ഞ് അധ്യാപിക അറിയിച്ചതിന് പിന്നാലെയാണ് രക്ഷിതാക്കൾ സ്കൂളിൽ എത്തിയത്.
തന്റെ കുട്ടിക്ക് പറ്റിയതു പറ്റി ഇനി മറ്റൊരു കുട്ടിക്കും ഇങ്ങനെ സംഭവിക്കരുതെന്ന് കുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു.
ക്ലാസിൽ ശ്രദ്ധിച്ചില്ല എന്ന് നിസ്സാര കാര്യത്തിന് ആണ് കുട്ടിയുടെ കൈയുടെ എല്ലടിച്ചു പൊട്ടിച്ചത്. പനി കാരണം സ്കൂളിൽ വരാതിരുന്ന ദിവസത്തെ നോട്ട് എഴുതി എടുക്കാത്തതിനാണ് പിന്നിലൂടെ വന്ന് ചൂരൽ കൊണ്ട് കുട്ടിയുടെ കൈയിൽ അടിച്ചു എല്ലു പൊട്ടിച്ചത്. തനിക്ക് നല്ല വേദന ഉണ്ടെന്നും അവിടെ കറുത്ത പാട് പോലെ വന്നു എന്നും ആഹാരം കഴിക്കാൻ പോലും കൈകൊണ്ട് കഴിയില്ലായിരുന്നു എന്നും കുട്ടി പ്രതികരിച്ചു
