Thiruvananthapuram

സുഗതന്റെ സത്യപ്രതിജ്ഞ ജയിലിൽ വെച്ച് നടത്താമെന്ന് സർക്കാർ

13 Jul 2026, 07:03 AM

തിരുവനന്തപുരം കോർപ്പറേഷനിലെ വാഴോട്ടുകോണം കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ വിയ്യൂർ ജയ്;ലിൽ വെച്ച് നടത്താനുള്ള സൗകര്യങ്ങൾ ഒരുക്കാമെന്ന് സർക്കാർ കോടതിയെ അറിയ്ക്കും.

ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെതിരെ സിപിഎം കോടതിയെ സമീപിച്ചിരുന്നു തുടർന്ന് 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ കോടതി റദ്ദാക്കിയിരുന്നു.അതിൽ സുഗതൻ ഒഴികെയുള്ള ബാക്കി 19 കൗൺസിലർമാരും വീണ്ടും സത്യപ്രതിജ്ഞ ചെയ്തു .എന്നാൽ ഈ ആവശ്യവുമായി സുഗതൻ കോടതിയെ സമീപിക്കുകയും നെടുമങ്ങാട് കോടതി ഇടക്കാല ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.എന്നാൽ ഇപ്പോൾ കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന സുഗതന് വിയ്യൂർ ജയിലിൽ തന്നെ സൗകര്യം ഒരുക്കാമെന്നാണ് സർക്കാർ നിലപാട്.