ഫെനി നൈനാനും സംഘത്തിനുമെതിരെ കേസ് അടൂർ പൊലീസാണ് കേസെടുത്തിരിക്കുന്നത്.
യൂട്യൂബർ രാജൻ ജോസഫിനെ മർദിക്കാൻ ശ്രമിച്ചതിനെതിരെയാണ് കേസ്.രാഹുൽ മാംകൂട്ടത്തിന്റെ അനുയായി ഫെനിക്കും കൂടെയുള്ള 30 ഓളം പേർക്കെതിരെയുമാണ് കേസ്.30 ഓളം പേര് അടങ്ങുന്ന സംഘം പോലീസ് ജീപ്പ് വളഞ്ഞുണ്ടാക്കിയ സങ്കർശത്തിൽ ഒരു പോലീസുകാരനും പരിക്കുണ്ട്.എറണാകുളത്ത് നിന്നുംകഴിഞ്ഞ ശനിയാഴ്ചയാണ് യൂട്യൂബർ രാജൻ ജോസഫിനെ പോലീസ് കസ്റ്റഡയിൽ എടുത്തത് ശേഷം രാത്രിയിൽ അടൂർ സ്റ്റേഷനിലേക്ക് കൊണ്ടുവന്നപ്പോൾ അവിടെ കാത്തു നിന്ന ഫെനി അടങ്ങുന്ന 30 ഓളം പേര് പോലീസ് ജീപ്പ് വളയുകയായിരുന്നു.ജീപ്പിനുള്ളിരുന്ന രാജൻ ജോസഫിനെ വലിച്ചു താഴെ ഇടാനുള്ള ശ്രമത്തിൽ ഉള്ളിലിരുന്ന ഒരു പോലീസുകാരനും പരിക്ക് പറ്റി.പിന്നീട് സ്റ്റേഷനിൽ നിന്നും കൂടുതൽ പോലീസുകാർ സംഭവ സ്ഥലത്തേക്ക് എത്തുക്കയായിരുന്നു.പിന്നീട് രാജൻ ജോസഫിനെ പോലീസ് സ്റ്റേഷനിലേക്ക് എത്തിച്ചെങ്കിലും ഈ സംഘവും പൊലീസിനെ പിന്തുടർന്ന് സ്റ്റേഷനിലേക്ക് എതുക്കയായിരുന്നു.അവിടെ വെച്ചും സങ്കർശം ഉണ്ടായി.
പത്തനംതിട്ട ജില്ലാപഞ്ചായത്ത് അംഗം ആയ ശ്രീനദേവി കുഞ്ഞമ്മ സ്ത്രീതത്തെ അപമാനിക്കുന്നു എന്ന പേരിൽ ഒരു പരാതി രാജൻ ജോസഫിനെതിരെ കൊടുത്തിരുന്നു.ഇതിനെ തുടർന്നായിരുന്നു അടൂർ പോലീസ് രാജൻ ജോസഫിനെ കസ്റ്റഡയിൽ എടുക്കുന്നത്.എന്നാൽ പോലീസ് സ്റ്റേഷൻലേക്ക് കൊണ്ട് വരുന്ന വഴിയിൽ സ്റ്റേഷൻ പരിസരത്ത് കാത്തുനിന്നു ഒരു സങ്കർശം സൃഷ്ടിക്കുകയായിരുന്നു. കണ്ടാലറിയാവുന്ന 20 പേർക്കെതിരേ അടൂർ പോലീസ് കേസ്സെടുത്തിട്ടുണ്ട്.